CUET-PG 2203 അഡ്മിറ്റ്‌ കാർഡ് ഉടൻ: സിറ്റി ഇൻറ്റിമേഷൻ സ്ലിപ്പ് വന്നു

തിരുവനന്തപുരം: രാജ്യത്തെ വിവിധ സർവകലാശാലകളിലെ പിജി പ്രവേശനത്തിനായി ജൂൺ 5 മുതൽ 17വരെ നടക്കുന്ന കോമൺ യൂണിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റ്-പിജി (CUET PG) ന്റെ അഡ്മിറ്റ്‌ കാർഡ് ഉടൻ പ്രസിദ്ധീകരിക്കും. പരീക്ഷയുടെ സിറ്റി ഇൻറ്റിമേഷൻ സ്ലിപ്പ് പുറത്തിറക്കി. വിദ്യാർത്ഥികൾക്ക് http://cuet.nta.nic.in എന്ന ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്ന് എല്ലാ പരീക്ഷാ ദിവസങ്ങളിലെയും വിശദമായ ഷെഡ്യൂളും പരീക്ഷാ നഗരത്തിന്റെ അറിയിപ്പ് സ്ലിപ്പും ഇപ്പോൾ ഡൗൺലോഡ് ചെയ്യാം. ജൂൺ 5, 6, 7, 8 തീയതികളിൽ രാജ്യത്തെ 245 നഗരങ്ങളിലായാണ് പരീക്ഷ നടക്കുക. 8,76,908 വിദ്യാർത്ഥികളാണ് പ്രവേശന പരീക്ഷ എഴുതുക. 37 ഷിഫ്റ്റുകളിലായാണ് പരീക്ഷ. മൊത്തം 157 വിഷയങ്ങൾ ഉണ്ട്.

സിറ്റി സ്ലിപ്പ് ഡൗൺലോഡ് ചെയ്യാൻ

-CUET PG 2023-ന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://cuet.nta.nic.in-ലേക്ക് പോകുക
-ഹോംപേജിൽ, CUET PG സിറ്റി സ്ലിപ്പിനായുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
നിങ്ങളുടെ ലോഗിൻ വിശദാംശങ്ങൾ നൽകേണ്ട ഒരു പുതിയ പേജ് തുറക്കും
നിങ്ങളുടെ അപേക്ഷാ നമ്പറും ജനനത്തീയതിയും നൽകുക, തുടർന്ന് സമർപ്പിക്കുക ബട്ടണിൽ ക്ലിക്കുചെയ്യുക
നിങ്ങളുടെ CUET PG 2023 നഗര അറിയിപ്പ് സ്ലിപ്പ് സ്ക്രീനിൽ ദൃശ്യമാകും
-നിങ്ങൾക്ക് സ്ലിപ്പ് ഡൗൺലോഡ് ചെയ്യാം അല്ലെങ്കിൽ ഭാവിയിലെ ഉപയോഗത്തിനായി പ്രിന്റൗട്ട് എടുക്കാം.