Monthly Archives: November 2022

5th STD Aqlaq Chapter 3

5th STD Aqlaq Chapter 3

പാഠം – 3 ഹൃദയം സംശുദ്ധമാവട്ടെ

ഉത്തരം ലഭിക്കുന്നതിന് ഉത്തരം എന്നതിന് മുകളില്‍ അമര്‍ത്തുക

1) മനസ്സിന്റെ രോഗങ്ങൾ ഏതൊക്കെ?

ഉത്തരം

✅️അസൂയ, അഹങ്കാരം, അത്യാഗ്രഹം, കോപം, ദുഷ്ചിന്ത, ലോകമാന്യം

2) മറ്റു അവയവങ്ങൾ എന്ത് അനുസരിച്ചാണ് പ്രവർത്തിക്കുന്നത്?

ഉത്തരം

✅️മനസ്സിന്റെ നിർദ്ദേശം അനുസരിച്

3) നബി തങ്ങൾ ഖൽബിനെ എങ്ങനെയാണ് വിശദീകരിച്ചത്?

ഉത്തരം

✅️ശരീരത്തിൽ ഒരു മാംസകഷ്ണമുണ്ട്. അത് നന്നായാൽ ശരീരം മുഴുവൻ നന്നായി. അത് ദുഷിച്ചാൽ ശരീരം മുഴുവൻ ദുഷിച്ചു.

3)തസ്‌കിയത്തുൽ ഖുലൂബ് എന്നാൽ എന്ത്?

ഉത്തരം

✅️ദുഷിച്ച വിശ്വാസം, വിചാരം, വികാരം, എന്നിവയിൽ നിന്ന് ഖൽബിനെ ശുദ്ധിയാക്കലാണ്.

4)ഖൽബിന്റെ രോഗങ്ങൾക്കുള്ള മരുന്ന് എന്ത്?

ഉത്തരം

✅️ഇൽമ് പഠിക്കുക, നല്ലവരുമായി കൂട്ടു കൂടുക, ആരാധന കർമങ്ങൾ ആത്മാർത്ഥതയോടെ ചെയ്യുക, ദിക്റുകൾ വർധിപ്പിക്കുക.

5)നമുക്ക് വിജയിക്കാൻ കഴിയും എപ്പോൾ?

ഉത്തരം

✅️ഖൽബിനെ രോഗം വരാതെ സൂക്ഷിച്ചാൽ.

5th STD Aqlaq Chapter 2

5th STD Aqlaq Chapter 2

പാഠം – 2 ആത്മാർത്ഥത വാക്കിലും പ്രവർത്തിയിലും

ഉത്തരം ലഭിക്കുന്നതിന് ഉത്തരം എന്നതിന് മുകളില്‍ അമര്‍ത്തുക

1) നമ്മെ സദാസമയം നിരീക്ഷിച്ചു കൊണ്ടിരിക്കുന്നു – ആര്?

ഉത്തരം

✅️അള്ളാഹു

2) നമുക്ക് എന്ത് ബോധമാണ് വേണ്ടത്?

ഉത്തരം

✅️നാം ചെയ്യുന്ന പ്രവർത്തികളൊക്കെ അല്ലാഹു കാണുന്നുണ്ടെന്നുള്ള

3)ഇഹ്‌ലാസ് എന്നാൽ എന്ത്?

ഉത്തരം

✅️അമൽ കൊണ്ട് അല്ലാഹുവിന്റെ പൊരുത്തം മാത്രം ഉദ്ദേശിക്കലാണ്

4)അമൽ എങ്ങനെ ആയിരിക്കണം ചെയ്യേണ്ടത്?

ഉത്തരം

✅️മറ്റുള്ളവരെ കാണിക്കാനോ പ്രശംസക്കോ വേണ്ടി ആവരുത്, അല്ലാഹുവിന് വേണ്ടി ഉള്ളതായിരിക്കണം

5)അല്ലെങ്കിൽ അത് (അമൽ) എന്തിന് വേണ്ടിയാകും?

ഉത്തരം

✅️ലോകമാന്യത്തിന്