Monthly Archives: May 2023

SSLC Examination MARCH 2023 SSLC REVALUATION CIRCULAR 2023

SSLC Examination MARCH 2023 SSLC REVALUATION CIRCULAR 2023

2023 മാര്‍ച്ച് എസ്.എസ്.എല്‍.സി പരീക്ഷയുടെ ഉത്തരക്കടലാസുകളുടെ പുനര്‍മൂല്യ നിര്‍ണ്ണയം, ഫോട്ടോകോപ്പി, സ്‌ക്രൂട്ടിണി (സൂക്ഷമപരിശോധന), എന്നിവ ആഗ്രഹിക്കുന്ന പരീക്ഷാര്‍ത്ഥികള്‍ക്ക് ആയതിനുള്ള ഓണ്‍ലൈന്‍ അപേക്ഷകള്‍ ഔദ്യോഗിക വെബ്‌സൈറ്റായ https://sslcexam.kerala.gov.in ല്‍ 20/05/2023 മുതല്‍ 24/05/2023.. വൈകിട്ട് 4.00 മണി വരെ Revaluation/Photocopy/Scrutiny Applicationsഎന്ന ലിങ്കിലൂടെ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. രജി സ്റ്റര്‍ നമ്പറും, ജന ന തീയതിയും നല്‍കുമ്പോള്‍ വിദ്യാര്‍ത്ഥി യുടെ വിവര ങ്ങളും നിലവിലെ ഗ്രേഡ് വിവര ങ്ങളും കാണാ വു ന്ന താണ്.

അപേ ക്ഷയില്‍ ഉള്‍പ്പെ ടു ത്തേണ്ട വിവ രങ്ങള്‍ നല്‍കി സേവ് ചെയ്യുമ്പോള്‍ അപേക്ഷയില്‍ സമര്‍പ്പിച്ച വിവ രങ്ങള്‍ കാണാ വു ന്നതും, ഒരി ക്കല്‍ കൂടി പരി ശോധിച്ച് തെറ്റു കള്‍ എന്തെ ങ്കിലും ഉണ്ടെങ്കില്‍ EDIT ബട്ടണ്‍ ഉപയോ ഗിച്ച് വിവര ങ്ങള്‍ തിരു ത്താവു ന്നതും അല്ലെങ്കില്‍  Confirmation ചെയ്യാ വു ന്ന തു മാ ണ്.

ഈ രീതിയില്‍ Final Confirmation നടത്തുമ്പോള്‍ ലഭ്യമാകുന്ന പ്രിന്റൗട്ടും അപേക്ഷാഫീസും പരീക്ഷ എഴുതിയ സെന്ററിലെ പ്രഥമാദ്ധ്യാപകന് May 24ന് വൈകുന്നേരം 5 മണിക്ക് മുമ്പ് സമര്‍പ്പിക്കേണ്ടതാണ്. പ്രസ്തുത അപേ ക്ഷകള്‍ 2023 25 വൈകുന്നേരം 5.00 മണിക്ക് മുമ്പ് പ്രഥമാദ്ധ്യാ പകന്‍ Confirmation പൂര്‍ത്തീ കരി ക്കേ ണ്ടതാ ണ്. ഉത്തരക്കടലാസുകളുടെ പുനര്‍മൂല്യനിര്‍ണ്ണയത്തിന് പേപ്പര്‍ ഒന്നിന് 400/- രൂപ, ഫോട്ടോകോപ്പിക്ക് 200/- രൂപ, സ്ക്രൂട്ടിണിക്ക് 50/- രൂപ എന്ന നിരക്കിലാണ് ഫീസ് അടക്കേണ്ടത്.

പുനര്‍മൂല്യനിര്‍ണ്ണയത്തിന് അപേക്ഷിക്കുന്ന പേപ്പറുകളുടെ സ്‌ക്രൂട്ടിണിക്കുവേണ്ടി (സൂക്ഷമപരിശോധനയ്ക്കുവേണ്ടി), പ്രത്യേകം അപേക്ഷ രജിസ്റ്റര്‍ ചെയ്യേണ്ടതില്ല.  പ്രഥമാദ്ധ്യാപകര്‍ പരീക്ഷാര്‍ത്ഥികളില്‍ നിന്നും ലഭിച്ച അപേക്ഷയുടെ പ്രിന്റൗട്ട് ഓണ്‍ലൈനില്‍ വെരിഫൈ ചെയ്യേണ്ടതും ഫീസ് പണമായി
സ്വീകരിച്ച് അപേക്ഷകര്‍ക്ക് രസീത് നല്‍കേണ്ടതുമാണ്.