സംസ്ഥാനത്തെ പോളിടെക്നിക് ഡിപ്ലോമ പ്രവേശനത്തിനുള്ള അന്തിമ റാങ്ക്ലിസ്റ്റും ഒന്നാം അലോട്ട്മെന്റ് ലിസ്റ്റും പ്രസിദ്ധീകരിച്ചു. റിസൾട്ട് http://polyadmission.org ൽ ലഭ്യമാണ്. വിദ്യാർത്ഥികൾക്ക് അപ്ലിക്കേഷൻ
നമ്പർ, രജിസ്ട്രേഷൻ നമ്പർ, മൊബൈൽ നമ്പർ ഇവയിലേതെങ്കിലും ഒന്നും അല്ലെങ്കിൽ ജനന തീയതിയും നൽകി ഫലം അറിയാം. വെബ്സൈറ്റിലെ ‘check your allotment’,
‘check your Rank’ എന്നീ ലിങ്കുകൾ വഴിയാണ് പരിശോധിക്കേണ്ടത്.
അലോട്മെന്റ് ലഭിക്കുന്നവർ അലോട്ട്മെന്റ് ലഭിച്ച കോളജിൽ അസ്സൽ സർട്ടിഫിക്കറ്റുകളുമായി
ഹാജരായി ഫീസ് അടച്ച് പ്രവേശനം നേട
ണം. ഇപ്പോൾ ലഭിച്ച അലോട്ട്മെന്റ് നിലനിർത്തി ഉയർന്ന ഓപ്ഷനുകളിലേക്കു മാറാൻ
ആഗ്രഹിക്കുന്നവർ ഏറ്റവുമടുത്ത സർക്കാർ/എയ്ഡഡ് പോളിടെക്നിക്കിൽ അസ്സൽ
സർട്ടിഫിക്കറ്റുകളുമായി ഹാജരായി വെരിഫിക്കേഷൻ നടത്തി (സർട്ടിഫിക്കറ്റുകൾ തിരികെ നൽകും) രജിസ്റ്റർ ചെയ്യണം.
ഈ വിദ്യാർത്ഥികൾ രണ്ടാം അലോട്ട്മെന്റിൽ പ്രവേശനം നേടിയില്ലെങ്കിൽ അലോട്ട്മെന്റ് റദ്ദാകും. ലഭിച്ച അലോട്ട്മെന്റിൽ താൽപര്യമില്ലാത്തവരും
ഉയർന്ന ഓപ്ഷൻ മാത്രം പരിഗണിക്കുന്നവരും നിലവിൽ ഒന്നും ചെയ്യേണ്ടതില്ല. അവർക്ക് നിലവിൽ ലഭിച്ച അലോട്ട്മെന്റ് നഷ്ടപ്പെടും. അഡ്മിഷൻ എടുക്കാനോ രജിസ്റ്റർ ചെ
യ്യാനോ താൽപര്യമുള്ളവർ ഓഗസ്റ്റ് 2ന് വൈകീട്ട് 4ന് മുൻപ് പ്രവേശനം പൂർത്തിയാക്കണം. അലോട്ട്മെന്റ് ലഭിച്ചവർക്ക് ഉയർന്ന ഓപ്ഷനുകൾ ഓൺലൈനായി പുനക്രമീകരണം
നടത്താൻ അവസരമുണ്ട്.
All posts by admin
പ്ലസ് വൺ രണ്ടാം സപ്ലിമെന്ററി അലോട്മെന്റ് ജൂലൈ 18 മുതല്‍
ഈ വർഷത്തെ പ്ലസ് വൺ പ്രവേശനത്തിനുള്ള രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റ് ജൂലൈ 18ന് പ്രസിദ്ധീകരിക്കും. ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റ് പ്രകാരമുള്ള പ്രവേശന നടപടികൾ കഴിഞ്ഞദിവസം പൂർത്തിയായ സാഹചര്യത്തിലാണ് രണ്ടാം അലോട്ട്മെന്റ് നടപടികളിലേക്ക് കടക്കുന്നത്. ഇതുവരെ സംസ്ഥാനത്ത് 3,61,137 പേർ പ്ലസ് വൺ പ്രവേശനം നേടിയിട്ടുണ്ട്.
വിദ്യാഭ്യാസ വകുപ്പിന്റെ കണക്കുകൾ പ്രകാരം 64,290 സീറ്റുകൾ ഇനി അവശേഷിക്കുന്നുണ്ട്. സപ്ലിമെന്ററി അലോട്ട്മെന്റ്നായി 68,730 വിദ്യാർത്ഥികളാണ് അപേക്ഷ നൽകിയിട്ടുള്ളത്. ഇതിൽ പകുതിയോളം പേർക്ക് മാത്രമാണ് പ്രവേശനം ലഭിച്ചത്. ബാക്കിയുള്ള വിദ്യാർത്ഥികൾക്ക് രണ്ടാംഘട്ട അലോട്ട്മെന്റ് പ്രവേശനം ഉറപ്പാകും എന്നാണ് സൂചന. രണ്ടാംഘട്ട പ്രവേശന നടപടികൾ പൂർത്തിയായ ശേഷം താൽക്കാലിക ബാച്ചുകളും അധിക സീറ്റുകളും സംബന്ധിച്ച് തീരുമാനം കൈക്കൊള്ളും.