പ്ലസ് വൺ ആദ്യഘട്ട പ്രവേശനം: അപേക്ഷ നൽകാൻ ഇനി 3 ദിവസം മാത്രം

      ഹയർ സെക്കൻഡറി, വൊക്കേഷനൽ ഹയർ സെക്കൻഡറി ഒന്നാം വർഷത്തിലെ ആദ്യഘട്ട പ്രവേശനത്തിന് ഓൺലൈൻ വഴി അപേക്ഷ സമർപ്പിക്കാനുള്ള സമയം ജൂൺ 9ന് അവസാനിക്കും. ജൂണ്‍ 2 മുതലാണ് അപേക്ഷ സമർപ്പണം ആരംഭിച്ചത്. ഏകജാലക സംവിധാനം വഴിയാണു പ്രവേശനം നൽകുക. അപേക്ഷ 9ന് അവസാനിപ്പിച്ച് ട്രയൽ അലോട്ട്മെന്റ്13 ന് പ്രസിദ്ധീകരിക്കും. ആദ്യ അലോട്ട്മെന്റ് 19ന്. ആദ്യഘട്ടം പ്രവേശനം പൂർത്തിയാക്കി ജൂലൈ 5 ന് ക്ലാസുകൾ തുടങ്ങും. സ്പോർട്സ് ക്വോട്ട പ്രവേശനത്തിനു മികവ് റജിസ്ട്രേഷനും സർട്ടിഫിക്കറ്റ് വെരിഫിക്കേഷനും 6 മുതൽ 14 വരെ നടക്കും. 7 മുതൽ 15 വരെ ഓൺലൈൻ റജിസ്ട്രേഷൻ നടത്താം. കമ്യൂണിറ്റി ക്വോട്ടയിലേക്ക് 15 മുതൽ 24 വരെയും മാനേജ്മെന്റ് ക്വോട്ടയിലേക്കും അൺ എയ്ഡഡ് ക്വോട്ടയിലേക്കും 26 മുതൽ ജൂലൈ 4 വരെയുമാണ് അപേക്ഷിക്കേണ്ടത്.

Plus One Admission 2023 Important Dates

CUET-PG: 60 കോഴ്സുകളുടെ പരീക്ഷകൾ പുന:ക്രമീകരിച്ചു

തിരുവനന്തപുരം:ഇന്നലെ മുതൽ ആരംഭിച്ച ദേശീയതല പിജി പ്രവേശന പരീക്ഷയായ സിയുഇടി-പി.ജിയുടെ വിവിധ കോഴ്സ് പരീക്ഷകൾ പുന:ക്രമീകരിച്ചു. ഇംഗ്ലീഷ്, ഗണിതം,കൊമേഴ്സ്, പൊളിറ്റിക്കൽ സയൻസ്,കെമിസ്ട്രി, ഇക്കണോമിക്സ്, ഹിസ്റ്ററി തുടങ്ങിയ 60 കോഴ്സുകൾക്കുള്ള പരീക്ഷയാണ് പുനഃക്രമീകരിച്ചത്. ഈ പരീക്ഷകൾ മറ്റൊരു ഷിഫ്റ്റിലേക്കും ദിവസത്തിലേക്കുമാണ് പുനഃക്രമീകരിച്ചത്. പുന:ക്രമീകരിച്ച പരീക്ഷകളുടെ പട്ടിക http://cuet.nta.nic.in വഴി ലഭിക്കും.
ഇന്നുമുതൽ മുതൽ ജൂൺ എട്ടുവരെ നടക്കുന്ന പരീക്ഷകൾക്കുള്ള അഡ്മിറ്റ്
കാർഡുകൾ വെബ്സൈറ്റിൽനിന്ന് ഡൗൺലോഡ് ചെയ്യാം. രാവിലെ 8:30 മുതൽ 10:30 വരെ, ഉച്ചക്ക് 12 മുതൽ രണ്ടുവരെ, 3.30 മുതൽ 5.30 വരെ എന്നിങ്ങനെ മൂന്ന്
ഷിഫ്റ്റുകളിലായാണ് പരീക്ഷ നടത്തുക.