Monthly Archives: June 2023

Plus One Second and Third Allotment 2023

പ്ലസ് വൺ രണ്ടാം അലോട്മെന്റ് 26നും മൂന്നാംഘട്ടം ജൂലൈ ഒന്നിനും

സപ്ലിമെന്ററി അലോട്ട്മെന്റും ഉണ്ടാകും
പ്ലസ് വൺ പ്രവേശനത്തിനുള്ള രണ്ടാംഘട്ട അലോട്ട്മെന്റ് ജൂൺ 26ന് പ്രസിദ്ധീകരിക്കും. മന്ത്രി വി. ശിവൻകുട്ടിയാണ് ഇക്കാര്യം അറിയിച്ചത്. രണ്ടാംഅലോട്മെന്റ് പ്രകാരമുള്ള പ്രവേശനം പൂർത്തിയാക്കിയ ശേഷം മൂന്നാമത്തെ അലോട്ട്മെന്റ് ജൂലൈ ഒന്നിന് പ്രസിദ്ധീകരിക്കും. ജൂലൈ ഒന്നുമുതൽ മൂന്നാംഘട്ട അലോട്ട്മെന്റ് പ്രകാരമുള്ള പ്രവേശനം ആരംഭിക്കും. അപേക്ഷിച്ച എല്ലാവർക്കും പ്രവേശനം ഉറപ്പാക്കുന്ന തരത്തിൽ മുഖ്യഘട്ട അലോട്ട്മെന്റുകൾക്ക്ശേ ശേഷം സപ്ലിമെന്ററി അലോട്ട്മെന്റ് ഉണ്ടാകുമെന്ന് മന്ത്രി അറിയിച്ചു.
ഒന്നാം അലോട്മെന്റ് പ്രകാരമുള്ള പ്രവേശനം ഇന്ന് രാവിലെ 11മുതൽ ആരംഭിച്ചു. 21ന് വൈകിട്ട് 5 വരെയാണ് പ്രവേശനം നടക്കുക. വൊക്കേഷൻ ഹയർ സെക്കൻഡറി പ്രവേശനവും ഇതോടൊപ്പം നടക്കുന്നുണ്ട്.

പ്ലസ് വൺ പ്രവേശനം തുടങ്ങി: അലോട്മെന്റ് ലഭിച്ചത് 2,41,104 പേർക്ക്

ഈ വർഷത്തെ പ്ലസ് വൺ കോഴ്സിലേക്ക് ആദ്യ അലോട്ട്മെന്റ് പ്രകാരമുള്ള പ്രവേശനം ആരംഭിച്ചു. 2,41,104 അപേക്ഷകർക്കാണ് ഒന്നാം അലോട്ട്മെന്റ് പ്രകാരം അലോട്മെന്റ് ലഭിച്ചിട്ടുള്ളത്. ഇവർ ഇന്ന് മുതൽ 21ന് വൈകിട്ട് 5നുള്ളിൽ പ്രവേശനം നേടണം. ആകെ ഉണ്ടായിരുന്ന 3,03,409 മെറിറ്റ് സീറ്റുകളിൽ 2,41,104 പേർക്കാണ് ആദ്യ അലോട്മെന്റ് അനുവദിച്ചത്.

ബാക്കി ഉള്ള സീറ്റുകളിലേക്ക് രണ്ടും മൂന്നും ഘട്ട അലോട്മെന്റ് പ്രസിദ്ധീകരിക്കും. ഇന്ന് രാവിലെ 11മുതലാണ് പ്രവേശനം ആരംഭിച്ചത്. മന്ത്രി വി.ശിവൻകുട്ടി തിരുവനന്തപുരം കോട്ടൺഹിൽ സ്കൂളിൽ നേരിട്ട് എത്തി പ്രവേശന നടപടികൾ നിരീക്ഷിച്ചു.വിവിധ സംവരണ വിഭാഗങ്ങളിലെ മതിയായ അപേക്ഷകർ ഇല്ലാത്ത 62,305 സീറ്റുകൾ ഒഴിവായി നിൽക്കുന്നുണ്ട്. പ്രസ്തുത സീറ്റുകൾ മൂന്നാമത്തെ അലോട്ട്മെന്റിൽ അലോട്ട് ചെയ്യപ്പെടുന്നതാണ്. മന്ത്രി വി.ശിവൻകുട്ടി തിരുവനന്തപുരം കോട്ടൺഹിൽ സ്കൂളിൽ നേരിട്ട് എത്തി പ്രവേശന നടപടികൾ നിരീക്ഷിച്ചു.