തിരുവനന്തപുരം:2023-24 അദ്ധ്യയന വർഷത്തെ പോളിടെക്നിക് ഡിപ്ലോമ പ്രവേശനത്തിന്റെ പ്രൊവിഷണൽ റാങ്ക് ലിസ്റ്റും ട്രയൽ അലോട്ട്മെന്റ് ലിസ്റ്റും പ്രസിദ്ധീകരിച്ചു. http://polyadmission.org എന്ന പോർട്ടലിൽ അപ്ലിക്കേഷൻ നമ്പർ, രജിസ്ട്രേഷൻ നമ്പർ, മൊബൈൽ നമ്പർ ഇവയിൽ ഏതെങ്കിലും ഒന്നും ജനന തീയതിയും നൽകി ‘Trial Rank Details, Trial allotment details’ എന്നീ ലിങ്കുകൾ വഴി ട്രയൽ റാങ്കും ലഭിക്കാൻ സാധ്യതയുള്ള അലോട്ട്മെന്റും അറിയാം. അപേക്ഷകർക്ക് ഓൺലൈനായി ഓപ്ഷനുകളിൽ മാറ്റം വരുത്തുന്നതിനും, അപേക്ഷകളിൽ തിരുത്തലുകൾ നടത്തുന്നതിനും ജൂലൈ 15 വൈകിട്ട് 5 വരെ സമയമുണ്ട്. ഓൺലൈൻ തിരുത്തലുകൾക്ക് ബുദ്ധിമുട്ട് നേരിടുന്നവരും മറ്റ് സംശയ നിവാരണങ്ങൾക്കും ഏറ്റവും അടുത്തുള്ള ഗവ./എയിഡഡ് പോളിടെക്നിക് കോളജിലെ ഹെല്പ് ഡെസ്ക്കുമായി ബന്ധപ്പെടണം. ട്രയൽ റാങ്ക് ലിസ്റ്റ് അന്തിമമല്ലാത്തതിനാൽ അപേക്ഷകന് അന്തിമ റാങ്ക് ലിസ്റ്റിലോ അലോട്ട്മെന്റ് ലിസ്റ്റിലോ റാങ്കോ പ്രവേശനമോ ഉറപ്പ് നൽകുന്നില്ല.
Category Archives: Allotment Result
Plus One Suplimentry Aplication 2023-2024
തിരുവനന്തപുരം: ഈ വർഷത്തെ പ്ലസ് വൺ ക്ലാസുകൾക്ക് ഇന്ന് തുടക്കമായെങ്കിലും അലോട്ട്മെന്റ് ലഭിക്കാത്ത വിദ്യാർത്ഥികൾക്കായി സപ്ലിമെന്ററി അലോട്ട്മെന്റ് ഉടൻ എത്തും. ഇതുവരെ അലോട്ട്മെന്റ് ലഭിക്കാത്തവർക്കും ഇതുവരെ അപേക്ഷ സമർപ്പിക്കാത്തവർക്കും സപ്ലിമെന്ററി അലോട്ട്മെന്റിൽ അവസരം ഉണ്ടാകും. സപ്ലിമെന്ററി അലോട്ടുമെന്റ് അപേക്ഷ സമർപ്പണം ജൂലൈ 8 മുതൽ ആരംഭിക്കും. ജൂലൈ 12 വരെയാണ് അപേക്ഷ നൽകാൻ കഴിയുക.
പ്ലസ് വൺ പ്രവേശനത്തിനുള്ള ഔദ്യോഗിക വെബ്സൈറ്റ് വഴിയാണ് അപേക്ഷ നൽകേണ്ടത്. നേരത്തെ അപേക്ഷ നൽകിയിട്ടും അലോട്ട്മെന്റ് ലഭിക്കാത്ത വിദ്യാർത്ഥികൾ അപേക്ഷ പുതുക്കി നൽകണം. അലോട്ട്മെന്റ് ലഭിക്കാത്ത വിദ്യാർത്ഥികൾക്ക് താലൂക്ക് അടിസ്ഥാനത്തിൽ പ്രവേശനം ഉറപ്പാക്കും എന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിട്ടുണ്ട്.