പ്ലസ് വണ്‍ 14 ബാച്ചുകള്‍ മലപ്പുറം ജില്ലക്ക് അനുവദിച്ചു

പാലക്കാട്,  കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, തൃശൂർ, കോഴിക്കോട് ജില്ലകളിൽനിന്ന് കുട്ടികള്‍ കുറവായ ബാച്ചുകള്‍ മലപ്പുറം ജില്ലയിലേക്ക് മാറ്റുകയായിരുന്നു.

മലപ്പുറം ജില്ലയിലേക്ക് അനുവദിച്ച അധിക പ്ലസ് വൺ ബാച്ചുകളിൽ കൂടുതൽ സയൻസ്. മലപ്പുറത്തെ പ്ലസ് വൺ സീറ്റ്ക്ഷാമം പരിഹരിക്കാൻ എട്ട് ജില്ലകളിൽ നിന്ന് അനുവദിച്ച 14 ബാച്ചുകളിൽ 12 ബാച്ചുകൾ സയൻസും രണ്ടെണ്ണം ഹ്യുമാനിറ്റീസുമാണ്. മലപ്പുറം ജില്ലയിലെ സർക്കാർ സ്കൂളുകളിലേക്ക് ബാച്ചുകൾ മാറ്റി ഇന്നലെ ഉത്തരവായി.
14 ബാച്ചുകളിൽ മതിയായ കുട്ടികളില്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഇത് മലപ്പുറത്തേക്ക് മാറ്റിയത്. ഒന്നിലധികം ബാച്ചുകളുള്ള വിഷയ കോമ്പിനേഷനുകളിൽ ഒന്ന് വീതമാണ് മാറ്റിയിട്ടുള്ളത്. കോട്ടയം ജില്ലയിൽനിന്ന് നാലും തിരുവനന്തപുരത്തുനിന്ന് മൂന്നും
പാലക്കാട്ടുനിന്ന് രണ്ടും കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, തൃശൂർ, കോഴിക്കോട് ജില്ലകളിൽനിന്ന് ഒന്നുവീതം ബാച്ചുകളുമാണ് മാറ്റിയവ. ബാച്ച് മാറ്റത്തിലൂടെ മലപ്പുറത്ത് 910 സീറ്റ് വർധിക്കും.