പ്ലസ് വൺ ഇംപ്രൂവ്മെന്റ് പരീക്ഷ മാർച്ചിൽ പ്ലസ് ടു പരീക്ഷയ്ക്കൊപ്പം നടത്താനുള്ള തീരുമാനം മാറ്റണമെന്ന് ആവശ്യം
മുൻ വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി പ്ലസ് വൺ ഇംപ്രൂവ്മെന്റ് പരീക്ഷ മാർച്ചിൽ നടത്താൻ വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. പ്ലസ് ടു പരീക്ഷയ്ക്കൊപ്പം മാർച്ചിൽ നടക്കുന്ന പ്ലസ് ടു ഫൈനല്‍ പരീക്ഷയ്ക്കൊപ്പം പ്ലസ് വൺ ഇംപ്രൂവ്മെന്റ് പരീക്ഷ നടത്താനാണ് തീരുമാനം. എന്നാൽ വിദ്യാഭ്യാസ വകുപ്പിന്റെ ഈ തീരുമാനത്തിനെതിരെ പ്രതിഷേധം ഉയരുന്നുണ്ട്. പ്ലസ് ടു വാർഷിക പരീക്ഷയ്ക്കൊപ്പം ഇംപ്രൂവ്മെന്റ് പരീക്ഷ എന്ന അധികഭാരവും കുട്ടികളിൽ എത്തും എന്നാണ് രക്ഷിതാക്കളും അധ്യാപകരും ചൂണ്ടിക്കാട്ടുന്നത്. ഇതുവരെ പ്ലസ് വൺ ഇംപൂവ്മെന്റ് പരീക്ഷ സെപ്റ്റംബറിലാണു നടത്തിയിരുന്നത്.
പരീക്ഷയ്ക്കും മൂല്യനിർണയത്തി
നുമായി 15 അധ്യയന ദിവസം ആവശ്യമായി വരുന്ന സാഹചര്യത്തിലാണ് ഇത്തരത്തിൽ പരീക്ഷ വർഷാവസാനത്തേക്ക് മാറ്റിയത്. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞമാസം നടന്ന അധ്യാപക സംഘടന യോഗത്തിൽ സൂചന നൽകിയിരുന്നു. ഈ വർഷം മുതൽ പുതിയ രീതി നടപ്പാക്കും എന്നാണ് തീരുമാനം.
എന്നാൽ ഇതിനെതിരെ പ്രതിപക്ഷ സംഘടനകൾ രംഗത്ത് എത്തിയിട്ടുണ്ട്. പ്ലസ് വൺ ഇമ്പ്രൂവ്മെന്റ് മാർക്കടക്കം പരിഗണിച്ചായിരിക്കും പ്ലസ് ടു ഫലം പ്രഖ്യാപിക്കുക. ഇതുകൊണ്ടുതന്നെ വിദ്യാർഥികൾ മാനസികമായി സമ്മർദ്ദത്തിലാകും. പരീക്ഷ മാറ്റണം എന്ന് ആവശ്യപ്പെട്ട് വിവിധ അധ്യാപക സംഘടനകൾ വകുപ്പ് മന്ത്രിക്കും വിദ്യാഭ്യാസ വകുപ്പിനും നിവേദനം നൽകിയിട്ടുണ്ട്.