പോളിടെക്‌നിക് ഡിപ്ലോമ പ്രവേശനം: തിരുത്തലുകൾക്ക് ജൂലൈ 21വരെ സമയം

തിരുവനന്തപുരം:2023-24 അധ്യയന വർഷത്തെ പോളിടെക്‌നിക് ഡിപ്ലോമ പ്രവേശനത്തിന്റെ പുതുക്കിയ പ്രൊവിഷണൽ റാങ്ക് ലിസ്റ്റും ട്രയൽ അലോട്ട്‌മെന്റ് ലിസ്റ്റും പ്രസിദ്ധീകരിച്ചു. അപേക്ഷകർക്ക് http://polyadmission.org എന്ന അഡ്മിഷൻ പോർട്ടലിൽ അപ്ലിക്കേഷൻ നമ്പർ, രജിസ്‌ട്രേഷൻ നമ്പർ, മൊബൈൽ നമ്പർ ഇവയിൽ ഏതെങ്കിലും ഒന്നും ജനന തീയതിയും നൽകി വിവരങ്ങൾ അറിയാം. അപേക്ഷകർക്ക് ഓൺലൈനായി ഓപ്ഷനുകളിൽ മാറ്റം വരുത്തുന്നതിനും അപേക്ഷയിൽ തിരുത്തലുകൾ നടത്തുന്നതിനും 21നു വൈകിട്ട് 5 മണി വരെ സമയമുണ്ട്. ഓൺലൈൻ തിരുത്തലുകൾക്ക് ബുദ്ധിമുട്ടുണ്ടെങ്കിലും മറ്റ് സംശയ നിവാരണങ്ങൾക്കും അടുത്തുള്ള ഗവ./എയിഡഡ് പോളിടെക്‌നിക് കോളേജിലെ ഹെൽപ് ഡെസ്‌ക്കുമായി ബന്ധപ്പെടണം.